Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയുമായി. ഇന്നലെ 1,08,200 രൂപയായിരുന്നു പവന്‍ വില. ഇന്നലെ രണ്ട് തവണയായി 3400 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് താല്‍ക്കാലിക ഇടവേള വന്നതോടെയാണ് സ്വര്‍ണം മുന്നേറാന്‍ തുടങ്ങിയത്.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ഇടിവ് നേരിട്ട സ്വര്‍ണം മാര്‍ച്ച് 23ന് ലക്ഷം രൂപയ്ക്ക് താഴേക്ക് പോയിരുന്നു. അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നതും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. എന്നാല്‍, ട്രംപ് അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അടുത്ത ദിവസങ്ങളില്‍ വന്‍തോതില്‍ വില ഉയര്‍ന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ ഇടിവിലാണ് വ്യാപാരം. ട്രോയ് ഔണ്‍സിന് 33ഡോളര്‍ കുറഞ്ഞ് 4519 എന്ന നിലയിലാണുള്ളത്. വെള്ളി ട്രോയ് ഔണ്‍സിന് 71.88 ഡോളര്‍ എന്ന നിലയിലുമാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും