Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ പീക്ക് ലോഡ് മാനേജ്മെന്റ'എന്ന പേരിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വൈദ്യുതി മുടക്കം എസ്.എം.എസ്. ആയി അറിയിക്കും. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ ചേർന്ന കെ.എസ്.ഇ.ബിയുടെ കോർ കമ്മിറ്റി യോഗത്തിൻ്റെയാണ് തീരുമാനം.പവർ എക്സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയ പശ്ചാത്തലത്തിലായിരുന്നു യോഗം.

ഇതിന് വേണ്ട ക്രമീകരണങ്ങൾ കോർകമ്മിറ്റി ചർച്ച ചെയ്യും. യൂണിറ്റിന് പരമാവധി 10 രൂപയ്ക്ക്, ഡേ എഹെഡ് കണ്ടിജൻസി മാർക്കറ്റിൽ നിന്ന് ഹ്രസ്വകാല കരാർ വഴി വാങ്ങാനാണ് അനുമതി നൽകിയത്. എപ്പോൾ ഈ വൈദ്യുതി ലഭ്യമാകും എന്നതിൽ വ്യക്‌തതയില്ല. ഉപഭോഗം കൂടുന്നതിന് അനുസരിച്ച് ലോഡ് ഷെഡിങ്ങിലൂടെ പിടിച്ച് നിൽക്കാനാണ് കെ.എസ്.ഇ.ബി ശ്രമം. വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങുന്നതിന്റെ ഭാരം ജൂൺ -ജൂലൈ മാസങ്ങളിലാകും ഇന്ധന സർചാർജിലൂടെ ജനങ്ങളിലെത്തും. വേനൽമഴ കിട്ടിയില്ലെങ്കിൽ വൈദ്യുതി വിതരണം പ്രതിസന്ധിയിലാകുമെന്ന് കെ.എസ്.ഇ.ബി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജലവൈദ്യുതി പദ്ധതികളിലെ ജലനില ഇപ്പോൾ സംഭരണ ശേഷിയുടെ മുപ്പതുശതമാനം മാത്രമാണ്. 1279.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പ്രതിദിനം ശരാശി 25 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി ഉൽപാദിപ്പിച്ചാൽ 51 ദിവസത്തേയ്ക്കുള്ള ജലംമാണ് ശേഷിക്കുന്നത്. കഴിഞ്ഞവർഷം ഇതേദിവസം 1641.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു. ഏറ്റവും മോശം അവസ്ഥ 2017 ലായിരുന്നു. അന്ന് ഇതേ ദിവസം അണക്കെട്ടുകളിൽ 868.62 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജലം മാത്രമാണുണ്ടായിരുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും