Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സിന് അരി അളന്നു

സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സിന് അരി അളന്നു
കാര്‍ത്തിക ഉത്സവത്തിന്റെ ഒന്നാം ദിവസം സംയുക്ത എന്‍.എസ്.എസ്. കരയോഗം അഹസ്സിന് അരി അളക്കുന്നു

വൈക്കം: ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി ഒന്നാം ഉത്സവദിവസം സംയുക്ത എന്‍.എസ്.എസ്. കരയോഗം അഹസ്സായി ആഘോഷിച്ചു. കൊടിയേറ്റിനു ശേഷം നാലമ്പലത്തിനകത്ത് കരയോഗം ഭാരവാഹികള്‍ അഹസ്സിന് അരി അളന്നു. 814-ാം നമ്പര്‍ ഉദയനാപുരം പടിഞ്ഞാറെമുറി, 958-ാം നമ്പര്‍ തെക്കെമുറി, 634-ാം നമ്പര്‍ ഇരുമ്പൂഴിക്കര, 697-ാം നമ്പര്‍ വടക്കേമുറി എന്നീ കരയോഗങ്ങളുടെ നേതൃത്ത്വത്തിലായിരുന്നു അരി അളക്കല്‍. വാതക്കോട്ടില്ലത്ത് നീലകണ്ഠന്‍ മൂസത് അരി അളന്ന് ദേവസ്വം അധികാരികള്‍ക്ക് കൈമാറി. സംയുക്ത കരയോഗം ഭാരവാഹികളായ അയ്യേരി സോമന്‍, ആര്‍. വിജയകുമാര്‍, അശോക് കുമാര്‍, ഹരിക്കുട്ടന്‍, എം.ആര്‍. അനില്‍ കുമാര്‍, എന്‍. ശിവന്‍നായര്‍, ജി.വി.കെ. നായര്‍, ആര്‍. രവികുമാര്‍, ചന്ദ്രമോഹനന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും