Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു
കോട്ടയം വാളക്കയം സർവോദയ ഗ്രന്ഥശാലയിൽ ആരംഭിച്ച സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: കാഴ്ചാപരിമിതിയും മറ്റു ശാരീരിക വെല്ലുവിളികളും നേരിടുന്നവർക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങൾ നിർമിക്കുന്നതിനായി കോട്ടയം വാളക്കയം സർവോദയ ഗ്രന്ഥശാലയിൽ ആരംഭിച്ച സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് സഹായകമായ ഉപകരണങ്ങൾ നിർമിക്കുന്നതിനൊപ്പം അവർക്ക് വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുന്ന പദ്ധതിയാണിതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സംസ്ഥാന സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി സ്റ്റുഡിയോ ഉത്ഘാടന ചടങ്ങിൽ പറഞ്ഞു.

0:00
/1:02

ചടങ്ങിൽ ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ഇത്തരം പദ്ധതികൾ ഭിന്നശേഷിക്കാർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണെന്ന് എൻ. ജയരാജ് പറഞ്ഞു. സ്‌ട്രൈഡ് മേക്കർ സ്റ്റുഡിയോയിൽ നിർമിച്ച ബ്രെയിൽ പഠന ഉപകരണങ്ങൾ കാളകെട്ടി അസീസി സ്‌കൂൾ ഓഫ് ദ ബ്ലൈൻഡിലെ വിദ്യാർഥികൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ വിതരണം ചെയ്തു. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും സഹകരണത്തോടെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിക്കാണ് തുടക്കമായത്.കാഴ്ചപരിമിതിയുള്ള കുട്ടികളെ സഹായിക്കുന്ന ബ്രെയിൽ വിദ്യാഭ്യാസ സാമഗ്രികളുടെയും സഹായ ഉപകരണങ്ങളുടെയും നിർമ്മാണം മേക്കർ സ്റ്റുഡിയോയിൽ നടത്തും.ചടങ്ങിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, കെ-ഡിസ്‌ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം അഭിലാഷ് ബാബു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. ബാബുലാൽ, സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സർവോദയ ഗ്രന്ഥശാലാ പ്രസിഡൻറ് സാബു ഫിലിപ്പ്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജ് ഡയറക്ടർ ഫാ. റോയി ഏബ്രഹാം പഴയപറമ്പിൽ, ഷാജി പാമ്പൂരി, ഫാ. റെജി മാത്യു വയലുങ്കൽ, ലൗലി ആന്റണി എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും