Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

സുമനസ്സുകളുടെ കാരുണ്യത്തില്‍ ഹരിഹരന്‍ ആചാരിക്ക് തലചായ്ക്കാന്‍ സ്വന്തമായി വീട് ഒരുങ്ങുന്നു

സുമനസ്സുകളുടെ കാരുണ്യത്തില്‍ ഹരിഹരന്‍ ആചാരിക്ക് തലചായ്ക്കാന്‍ സ്വന്തമായി വീട് ഒരുങ്ങുന്നു
ഹരിഹരന്‍ ആചാരിക്ക് സുമനസ്സുകളുടെ കാരുണ്യത്തില്‍ നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന ചടങ്ങ് നടക്കുന്നു

വൈക്കം: അന്തി ഉറങ്ങാന്‍ സ്വന്തമായി ഒരിടം ഇല്ലാതെ വിഷമിച്ച നാല് അംഗ നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സുമനസ്സുകളുടെ കൂട്ടായ്മ. തെക്കേനട പഴയപറമ്പില്‍ ഹരിഹരന്‍ കെ. ആചാരിയുടെ കുടുംബമാണ് സ്വന്തമായി വീടില്ലാതെ വിഷമത്തിലായത്. സ്വര്‍ണ്ണപണി തൊഴിലാളിയായിരുന്ന ഹരിഹരന്‍ കെ. ആചാരി പക്ഷാഘാതത്തെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭാര്യയും രണ്ട് പെണ്‍മക്കളും വിഷമത്തിലായത്. ഹരിഹരന്‍ ആചാരിയുടെ വിഷമതകള്‍ കണ്ട് നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാമിന്റെ മനസ്സലിവാണ് സുമനസ്സുകളുടെ കൂട്ടായ്മ ഒരുക്കിയത്. കൈത്താങ്ങാകാന്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ സഹായവും എത്തിയതോടെ വീട് നിര്‍മ്മാണത്തിന് നടപടിയായി. വീട് നിര്‍മ്മാണത്തിന് 3 ലക്ഷം രൂപ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ നല്‍കുമെന്ന് ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് റീജിയണല്‍ ചെയര്‍മാന്‍ മാത്യു കൊടാലിച്ചിറ അറിയിച്ചു. വീട് നിര്‍മ്മാണം പൂര്‍ത്തിയാകണമെങ്കില്‍ 10 ലക്ഷം രൂപ വേണ്ടിവരുമെന്ന് മുന്‍ നിര പ്രവര്‍ത്തകയായ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം പറഞ്ഞു. കരുണയും മനുഷ്യത്വവുമുള്ള സന്നദ്ധപ്രവര്‍ത്തകരുടെയും സുമനസ്സുകളുടെയും സഹായം ഉണ്ടായാലെ ഈ ലക്ഷ്യം നിറവേറ്റാനാകുമെന്ന് രാധിക ശ്യാം പറഞ്ഞു. രോഗം ബാധിച്ച് ഹരിഹരന്‍ വിഷമത്തിലായതോടെ ഭാര്യ മിനി വീടുകളില്‍ ചെറു ജോലികള്‍ ചെയ്താണ് കുടുംബം പോറ്റുന്നത്. നിലവിലുള്ള 4 സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിക്കാന്‍ ശിലയിട്ടു. മുന്‍ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് റീജിയണല്‍ ചെയര്‍മാന്‍ മാത്യു കൊടാലിച്ചിറ, സമീപവാസികളും, ബന്ധുക്കളും പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും