|
Loading Weather...
Follow Us:
BREAKING

സുരേഷ് കൽമാഡി അന്തരിച്ചു

സുരേഷ് കൽമാഡി അന്തരിച്ചു

പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സുരേഷ് കൽമാഡി (81) അന്തരിച്ചു. ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. റെയിൽവേ സഹമന്ത്രിയായും ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് 3 ന്. സുരേഷ് കൽമാഡിയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-കായിക പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.