Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പത്തൊൻപതുകാരിയോട് യുവാവിന്റെ അതിക്രൂരത: സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി

ദില്ലി: ഗുരുഗ്രാമിൽ ലിവിങ് ടുഗദർ പങ്കാളിയായ പത്തൊൻപതുകാരിയോട് യുവാവിന്റെ അതിക്രൂരത. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ത്രിപുര സ്വദേശിനിയായ പെൺകുട്ടിയെയാണ് സുഹൃത്ത് ശിവം ക്രൂരമായി പരിക്കേൽപ്പിച്ചത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.

​ഡൽഹിയിൽ ബയോ ടെക്‌നോളജി പഠിക്കാനെത്തിയ യുവതി കഴിഞ്ഞ ഒരു വർഷമായി ശിവത്തിനൊപ്പമാണ് താമസം. ഫ്ലാറ്റിൽ വെച്ച് നടന്ന ഈ അക്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പ്രതിയായ ശിവത്തെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ ശിവത്തിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഗുരുഗ്രാം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പെൺകുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ മൊഴി രേഖപ്പെടുത്തുന്നതിലും പരിമിതികളുണ്ട്. എങ്കിലും പെൺകുട്ടിയുടെ സുഹൃത്തുക്കളിൽ നിന്നും ഫ്ലാറ്റിലെ അയൽവാസികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഡേറ്റിംഗ് ആപ്പുകൾ വഴിയുള്ള സൗഹൃദങ്ങൾ ഇത്തരം അക്രമാസക്തമായ സാഹചര്യങ്ങളിലേക്ക് മാറുന്നത് ഗൗരവകരമായ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും