Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു

എസ്. സതീഷ്കുമാർ

ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു

വൈക്കം: ഭക്ത മിഴികൾക്കും മനസിനും പുണ്യ ദർശനമേകി മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നട തുറന്നു. കർക്കിടകം ഒന്ന് ഇന്ന് പുലർച്ചെ 4 നാണ് പള്ളിയുണർത്തി നടതുറന്ന് പഞ്ചപുണ്യാഹം നടത്തി ദേവിയെ കുടിയിരുത്തിയത്. തന്ത്രി മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി ബാബു നമ്പൂതിരി എന്നിവരാണ് കാർമ്മികത്വം വഹിച്ചത്. വിഷു നാളിൽ ഏരി തേങ്ങ സമർപ്പണത്തിന് ശേഷം മധുരാപുരിയിലേക്ക് പോയ കണ്ണകി മൂന്ന് മാസങ്ങൾക്ക് ശേഷം കാവിലമ്മയായി തിരിച്ച് എഴുന്നള്ളുന്നതായാണ് വിശ്വാസം.

ക്ഷേത്ര നട തുറന്ന് പൂജാദികർമ്മങ്ങൾ ആരംഭിച്ചതോടെ ക്ഷേത്ര ദർശനത്തിനായി നിരവധി ഭക്തരാണ് എത്തിയത്. വിശേഷാൽ അഭിഷേകങ്ങൾക്ക് ശേഷം തോറ്റം പാട്ട്, കളമെഴുത്തു പാട്ട്, വിൽപ്പാട്ട്,
വലിയ തീയാട്ട്, വലിയ ഗുരുതി എന്നീ ചടങ്ങുകൾ നടന്നു. പൗരാണികമായി ചിലപ്പതികാരത്തിലെ കണ്ണകി ദേവിയായും വൈദികപരമായി ശ്രീ പരമേശ്വരൻ്റെ പുത്രീ ഭാവത്തിലുമാണ് മൂത്തേടത്ത് കാവിലെ പ്രതിഷ്ഠാ സങ്കൽപ്പം. ചിലപതികാരത്തിൽ അധിഷ്ഠിതമായ ആചങ്ങളാണ് മുത്തേടത്ത് കാവിലേത്. കണ്ണകി തൻ്റെ ചിലമ്പ് വിറ്റ് പണം വാങ്ങുവാനായി ഭർത്താവായ കോവിലനെ അയക്കുന്നു. കോവിലൻ ചിലമ്പ് വിൽക്കാൻ ചോഴവൻ തട്ടാനെ സമീപിച്ചു. പാണ്ടി നാട്ടിൽ വന്നാൽ ചിലമ്പ് വിൽക്കാമെന്ന് പറഞ്ഞ് തട്ടാൻ കോവിലനെയും കൂട്ടി പാണ്ടി നാട്ടിലെത്തി. കോവിലൻ്റെ കൈവശമുള്ള ചിലമ്പ് പാണ്ഡ്യരാജാവായ നെടുംചെഴിയൻ്റെ പത്നിയുടെ മോഷണം പോയ ചിലമ്പാണന്നും മോഷ്ടിച്ചത് കോവിലനാണന്നും തട്ടാൻ രാജാവിനെ തെറ്റിദ്ധരിപ്പിച്ചു. നെടും ചെഴിയൻ കോവിലനെ കൊല്ലാൻ ഉത്തരവിട്ടതറിഞ്ഞ് കണ്ണകി ദേവി മൂത്തേടത്ത് കാവിലെത്തി ദേവിയെ ഉപാസിച്ചു. പാണ്ഡ്യനാട്ടിലെത്തി രാജാവിനെ വകവരുത്തുവാനും കോവിലന് പുനർജന്മം നൽകുവാനും ദേവി കണ്ണകിയോട് ആവശ്യപ്പെട്ടു. ഇതിന് രണ്ടിനും ശക്തിയില്ലന്നറിയിച്ച കണ്ണകിയുടെ ശരീരത്തിൽ ദേവി പ്രവേശിച്ചു. മധുരാ നഗരിയിലെത്തി അവിടം ചുട്ടു ചാമ്പലാക്കിയെന്നാണ് ഐതീഹ്യം. ഈ സങ്കല്പത്തിലാണ് ക്ഷേത്രത്തിൽ വിഷുനാളിൽ എരിതേങ്ങ സമർപ്പണ ചടങ്ങ് നടക്കുന്നത്. വിഷു നാളിൽ നടയടച്ചാൽ കർക്കിടകം 1നാണ് നട തുറക്കുക. വണിക വൈശ്യരുടെ വിൽപ്പാട്ട് കേട്ടാണ് ദേവി ക്ഷേത്രത്തിൽ കൂടിയിരിക്കുകയെന്നു വിശ്വസിക്കുന്നു.

നട തുറപ്പ് ഉൽസവത്തിന് ഊരാഴ്മക്കരായ ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മുരിഞ്ഞൂർ മന വിഷ്ണു നമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി ഹരിഹരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും