തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
തലയോലപ്പറമ്പ്: കോഴയിലെ സയൻസ് സിറ്റിയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയെ തലയോലപ്പറമ്പ് പോലിസ് പിടികൂടി. കുറവിലങ്ങാട് സ്വദേശി കളത്തൂർ അമരത്തുപറമ്പിൽ 62 കാരനായ എ.ജെ ജോസഫാണ് പിടിയിലായത്. ബ്രഹ്മമംഗലം സ്വദേശിയിൽ നിന്നാണത് ഇയാൾ പലതവണയായി പണം വാങ്ങിയത്.

തട്ടിപ്പ് മനസ്സിലാക്കിയതോടെയാണ് യുവാവ് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇയാൾ വീട്ടിലെത്തുമെന്ന് സൂചന കിട്ടിയതിനെ തുടർന്നാണ് ഇന്ന് രാവിലെ തലയോലപ്പറമ്പ് പോലീസ് കാത്തിരുന്ന് ഇയാളെ പിടികൂടിയത്. ഇയാൾ മറ്റ് ചില തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ രണ്ട് പോലീസ് സ്റ്റേഷനുകളിൽ കേസുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Comments ()