Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് കുറഞ്ഞത് 4360 രൂപ

സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് കുറഞ്ഞത് 4360 രൂപ

സ്വർണം ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 1,02,680 രൂപ എന്ന നിരക്കിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 12,835 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് വിപണി രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണം, മാർച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കായ മാർച്ച് 16 ലെ 1,15,440 രൂപയും മറികടന്നാണ് ഇപ്പോൾ ഒരു ലക്ഷത്തിന് തൊട്ടരികിൽ എത്തിനിൽക്കുന്നത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ 1,07,040 രൂപയിൽ തുടർന്ന വിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്.

സ്വർണത്തിനൊപ്പം വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്; ഗ്രാമിന് 15 രൂപ കുറഞ്ഞ് 230 രൂപയായും 10 ഗ്രാമിന് 2300 രൂപയായും വെള്ളി വില മാറി. ജനുവരി മാസത്തെ വില നിലവാരത്തിലേക്ക് വിപണി മടങ്ങിയെത്തുന്ന ഈ ട്രെന്റ് വരും ദിവസങ്ങളിലും തുടരുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. ജനുവരി 29 ന് പവൻവില റെക്കോഡിലെത്തിയത്. 1,31,160 രൂപയും ഗ്രാം വില 16,395 രൂപയുമെന്ന സർവകാല വിലയാണ് അന്ന് രേഖപ്പെടുത്തിയത്. സ്വർണവില കുറയുന്നത് ആഭരണപ്രിയർക്ക് നേട്ടമാകുന്നതിനൊപ്പം വിവാഹ സീസൺ ആയതിനാൽ വിപണിക്കും ഗുണം ചെയ്യും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും