Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മാലിന്യ നിക്ഷേപ ബിനുകൾ തകർത്തതായി പരാതി വിമാനം താഴ്ന്നു പറന്നു; നെടുമ്പാശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു അസമിൽ വ്യോമസേന വിമാനം തകർന്ന് 5 പേർക്ക് വീരമൃത്യു വൈക്കം വെച്ചൂരിൽ 6 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി മുരാരി ബാബു അന്തരിച്ചു രക്തദാനം മഹത്തായ ജനസേവനം - മന്ത്രി മോന്‍സ് ജോസഫ് മുളക്കുളം-ചന്തപ്പാലം-വടയാർ-മുട്ടുചിറ റോഡിന് ശാപമോക്ഷമാകുന്നു വൈക്കം ക്ഷേത്ര വളവുകളിലെ തകർന്ന റോഡ് അറ്റകുറ്റപണി വ്യാഴാഴ്ച തുടങ്ങും പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് മാലിന്യ നിക്ഷേപ ബിനുകൾ തകർത്തതായി പരാതി വിമാനം താഴ്ന്നു പറന്നു; നെടുമ്പാശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു അസമിൽ വ്യോമസേന വിമാനം തകർന്ന് 5 പേർക്ക് വീരമൃത്യു വൈക്കം വെച്ചൂരിൽ 6 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി മുരാരി ബാബു അന്തരിച്ചു രക്തദാനം മഹത്തായ ജനസേവനം - മന്ത്രി മോന്‍സ് ജോസഫ് മുളക്കുളം-ചന്തപ്പാലം-വടയാർ-മുട്ടുചിറ റോഡിന് ശാപമോക്ഷമാകുന്നു വൈക്കം ക്ഷേത്ര വളവുകളിലെ തകർന്ന റോഡ് അറ്റകുറ്റപണി വ്യാഴാഴ്ച തുടങ്ങും പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്
|
Loading Weather...
Follow Us:

തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും

എസ്. സതീഷ്കുമാർ

തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും

ടി.വി. പുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്‌ണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ജീവൻ ശാന്തികളുടെയും കീഴ്‌ശാന്തി മഹേഷ് ശാന്തികളുടെയും കാർമ്മികത്വത്തിലാണ് രാത്രി 7നും 8 നും ഇടക്കുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് നടക്കുന്നത്. ഏപ്രിൽ 4 മുതൽ 13 വരെയാണ് ഉത്സവം. ത്രേതായുഗപൊരുളായ ഭഗവാൻ ശ്രീരാമചന്ദ്രൻ, തൻ്റെ ഉത്തമ ഭക്തനും സർവ്വാഭീഷ്‌ട പ്രദായകനുമായ ഹനുമാൻ സ്വാമിയുമായി മുഖത്തോടുമുഖം നോക്കിയിരിക്കുന്നതാണ് തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രം. ബലിക്കല്ലിൻ്റെ വലിപ്പം കൊണ്ട് ചരിത്ര പുസ്‌തകങ്ങളിൽ സ്ഥാനം നേടിയിട്ടുള്ള ക്ഷേത്രമാണ് ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രം. കൊടിയേറ്റിന് ശേഷം ജി. വിനോദ് വിജയ ഫാഷൻ ജൂവലറി ഭദ്രദീപ പ്രകാശനം നടത്തും. തുടർന്ന് അത്താഴ പൂജക്ക് ശേഷം കൊടിയേറ്റ് സദ്യ നടക്കും.
രാത്രി 8ന് ആയാംകുടി ചിലമ്പാട്ടം കലാസമിതി അവതരിപ്പിക്കുന്ന ചിലമ്പാട്ടം എന്ന കൈകൊട്ടിക്കളിയും ദൃശ്യാവിഷ്‌കാരവും തിരുവരങ്ങിൽ അരങ്ങേറും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും