തേജസ് റസിഡൻസ് അസോസിയേഷൻ ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു

വൈക്കം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തേജസ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു. രാവിലെ 7-ന് അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ എ. വിനോദ് കുമാർ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഗാന്ധി ജയന്തി സന്ദേശം നൽകി. ഗാന്ധിയൻ മൂല്യങ്ങളായ അഹിംസ, സത്യസന്ധത, ശുചിത്വം എന്നിവയ്ക്ക് ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തിയുണ്ടെന്നും, ഈ മൂല്യങ്ങൾ പുതു തലമുറയിലേക്ക് പകർന്നു നൽകേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ശുചിത്വം എന്നത് ഒരു ദിവസത്തെ പ്രവൃത്തിയല്ല, അതൊരു ജീവിതചര്യയാക്കി മാറ്റാനാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്. ഗാന്ധി ജയന്തി ദിനത്തിലെ കൂട്ടായ ഈ പ്രവർത്തനം ആ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെപ്പാണെന്നും
അദ്ദേഹം പറഞ്ഞു. പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും മധുരപലഹാര വിതരണം നടത്തി. ചടങ്ങുകൾക്ക്
അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോണി ഉണ്ണിത്തുരുത്തിൽ, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ ശ്രീപാദം, ഖജാൻജി കൃഷ്ണമ്മ കാട്ടിക്കുഴി, കമ്മറ്റി അംഗങ്ങളായ ശിവദാസ്, ശ്യം ശിവൻ ഉദയത്തിൽ, വിജയൻ ടി.കെ., സുനിൽ ബാലകൃഷ്ണൻ, സെൽവരാജ് മണലേഴത്ത്, ജയശ്രീ, വിനോദ് തൈക്കൂട്ടത്തിൽ, സാജൻ കവലക്കൽ, ബേബി.ആർ എന്നിവർ നേതൃത്വം നൽകി.
നിരവധി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.