തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റി വാർഷികാഘോഷം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വൈക്കം: തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബസംഗമവും വൈക്കം എം.എൽ.എ. കെ. ബിനിമോൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ബൈജു ടി.ടി. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി ലഹരി വിരുദ്ധ ജനജാഗ്രതാ യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഫ്ലാഗ് ഓഫ് വൈക്കം സബ് ഇൻസ്പെക്ടർ വൈശാഖ് നിർവഹിച്ചു. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.

കഴിഞ്ഞ ആറ് വർഷക്കാലമായി തലയാഴം പഞ്ചായത്ത് പരിധിയിലെ 223 കുടുംബങ്ങളിലായി 21,54,000 രൂപയുടെ ചികിത്സാ സഹായം എത്തിക്കാൻ സൊസൈറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, പഞ്ചായത്തിലെ 8 സ്കൂളുകളിൽ നിന്നുള്ള 16 വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും വിദ്യാഭ്യാസ സഹായവും സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിഹാബ് കെ.എസ്. സ്പോൺസർ ചെയ്യുന്ന സ്കൂൾ ബാഗുകളും വിതരണം ചെയ്തുവരുന്നു. സർവീസിൽ നിന്നും വിരമിച്ച സൊസൈറ്റി അംഗം ഷിബു എം.എസ്., ജീവൻരക്ഷാ പ്രവർത്തനം നടത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ബിനോദ് എം.കെ. എന്നിവരെയും പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ എം.എൽ.എ. അവാർഡ് നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹൈമി ബോബി, തലയാഴം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിവേക് പ്ലാത്താനത്ത്, ഇ.വി. അജയകുമാർ, അധ്യാപകൻ ടോമി കളരിക്കൽ എന്നിവർ ആശംസകൾ നേർന്നു. സൊസൈറ്റി സെക്രട്ടറി ദീപേഷ് എ.എസ്. സ്വാഗതവും ട്രഷറർ വിനോദ് കെ.യു. കണക്കും അവതരിപ്പിച്ചു. തുടർന്ന് മനോജ് ആലപ്പുഴ നയിച്ച സാക്സോഫോൺ കച്ചേരിയും കുട്ടികളുടെ കലാപരിപാടികളും ഫുട്ബോൾ ഫൈനൽ പ്രവചന മത്സരവും നടന്നു.
സൊസൈറ്റിയുടെ പുതിയ ഭാരവാഹികളായി ബൈജു ടി.ടി. (പ്രസിഡന്റ്), ദീപേഷ് എ.എസ്. (സെക്രട്ടറി), മണിക്കുട്ടൻ വി.എസ്., പൂജാമോൾ (വൈസ് പ്രസിഡന്റുമാർ), സന്ധ്യ കെ.എസ്., ആന്റണി എം.കെ. (ജോയിന്റ് സെക്രട്ടറിമാർ), വിനോദ് കെ.യു. (ട്രഷറർ) എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.
Comments ()