തലയോലപ്പറമ്പ് കൃഷിഭവനിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടന്നു
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. തലയോലപ്പറമ്പ് കൃഷി ഭവനിൽ തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത സുബാഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്തു.

കർഷകർക്ക് പച്ചക്കറി തൈകളും വിത്തുകളും പഞ്ചായത്ത് പ്രസിഡൻ്റ് വിതരണം ചെയ്തു. കൃഷി ഉദ്യോഗസ്ഥർ
വിവിധ പദ്ധതികളെകുറിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വിജയമ്മബാബു, ആൻമരിയ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ മിനിബെന്നി, ശിൽപസാജു, കെ.എസ്. ചന്ദ്രിക, സമീൽ ഇബ്രാഹിം, അബ്ദുൾ സലീം, കൃഷി ഉദ്യോഗസ്ഥർ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Comments ()