Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ദേവസ്വം ബോർഡുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വരുമാനം കൂട്ടാൻ വിപുലമായ പദ്ധതികൾ കേരള ലോട്ടറിയുടെ മുഖമുദ്ര വിശ്വാസ്യത: തിരുവഞ്ചൂർ രാധാകൃഷ്ണൻ നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്ക് തൂക്കുകയർ കോട്ടയത്ത് കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക് അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകചാമ്പ്യന്മാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ദേവസ്വം ബോർഡുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വരുമാനം കൂട്ടാൻ വിപുലമായ പദ്ധതികൾ കേരള ലോട്ടറിയുടെ മുഖമുദ്ര വിശ്വാസ്യത: തിരുവഞ്ചൂർ രാധാകൃഷ്ണൻ നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്ക് തൂക്കുകയർ കോട്ടയത്ത് കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക് അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകചാമ്പ്യന്മാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി
|
Loading Weather...
Follow Us:

കുടുംബ സംഗമം നടത്തി

കുടുംബ സംഗമം നടത്തി
തലയോലപറമ്പ് കുറുന്തറ റസിഡൻസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസെറ്റി ഒന്നാമത് വാർഷികവും കുടുംബ സംഗമവും ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു ഉദ്ഘാടനം ചെയ്യുന്നു

തലയോലപറമ്പ്: കുറുന്തറ റസിഡൻ്റ്സ് അസോസിയേഷൻ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി ഒന്നാം വാർഷികവും കുടുംബ സംഗമവും നടത്തി. കോതവേലിൽ കെ.ഡി. ബാബുവിൻ്റെ വസതിയിൽ നടന്ന വാർഷിക യോഗം ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബു ഉദ്ഘാടനം ചെയ്തു. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് റിട്ടയേർഡ് സുബേദാർ പി.ആർ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. തലയോലപറമ്പ്, കല്ലറ പഞ്ചായത്തുകളിലെ കാർഷിക മേഖലയിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനും പുഴയുടെ ഇരുകരകളിലും താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളെ മലിനീകരണ ഭീഷണയിൽ നിന്ന് രക്ഷിക്കുന്നതിനും കുറുന്തറ പുഴയുടെ നീരൊഴുക്ക് വീണ്ടെടുക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ജനപ്രതിനിധികളെയും പ്രസിഡൻ്റ് പി. ആർ. തങ്കപ്പനേയും ആദരിച്ചു. എസ്.ഐ പി.എസ്. സുധീരൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സീതുശശി, വാർഡ് മെമ്പറും രക്ഷാധികാരിയുമായ നിഷ വി. നായർ, വൈസ് പ്രസിഡൻ്റ് എൻ.സി. നടരാജൻ, സെക്രട്ടറി വി.കെ. അശോകൻ, ജോയിൻ്റ് സെക്രട്ടറി ചന്ദ്രൻപിള്ള, ട്രഷറർ എം.വി.ജോസ് മാമ്പള്ളിൽ, രമേശൻ വകുപ്പടവിൽ, കെ.ഡി. ബാബു കോതവേലിൽ, ലീലാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും