Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ദേവസ്വം ബോർഡുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വരുമാനം കൂട്ടാൻ വിപുലമായ പദ്ധതികൾ കേരള ലോട്ടറിയുടെ മുഖമുദ്ര വിശ്വാസ്യത: തിരുവഞ്ചൂർ രാധാകൃഷ്ണൻ നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്ക് തൂക്കുകയർ കോട്ടയത്ത് കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക് അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകചാമ്പ്യന്മാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ദേവസ്വം ബോർഡുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വരുമാനം കൂട്ടാൻ വിപുലമായ പദ്ധതികൾ കേരള ലോട്ടറിയുടെ മുഖമുദ്ര വിശ്വാസ്യത: തിരുവഞ്ചൂർ രാധാകൃഷ്ണൻ നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്ക് തൂക്കുകയർ കോട്ടയത്ത് കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക് അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകചാമ്പ്യന്മാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി
|
Loading Weather...
Follow Us:

അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി

എസ്. സതീഷ്കുമാർ

അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി

വൈക്കം: തലയോലപ്പറമ്പ് ഇടവട്ടത്ത് അടച്ചിട്ടിരുന്ന ഇല്ലത്ത് നിന്ന് മോഷ്ടിച്ച പുരാതന ശാസ്താവിൻ്റെ പ്രഭാമണ്ഡലം അടക്കമുള്ള ലോഹ വിഗ്രഹം തെളിവെടുപ്പിനിടെ തലയോലപ്പറമ്പ് പോലീസ് കണ്ടെടുത്തു. കോടതിയിൽ ശനിയാഴ്ച കീഴടങ്ങിയ പ്രതികളിൽ ഒരാളായ 30 കാരൻ തലയോലപ്പറമ്പ് കിഴക്കേപുറം നടുതുരുത്ത് വിഷ്ണു തിലകനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാടകീയമായി പോലീസ് വിഗ്രഹം കണ്ടെടുത്തത്.

വിഷ്ണുവിൻ്റെ വീടിന് അടുത്തായുള്ള കനാലിൽ ഒന്നിലികം പ്ലാസ്റ്റിക് ബാഗിൽ താഴ്ത്തിയ നിലയിലാണ് 200 വർഷത്തിലധികം പഴക്കമുള്ള വിഗ്രഹം പ്രതിയുമായി എത്തി പോലീസ് പുറത്തെടുത്തത്. പ്രതിയുടെ തലയോല പറമ്പിലെ വീടിന് സമീപത്തെ ആലംങ്കേരി പാടശേഖര കമ്മിറ്റിയുടെ ഓഫീസിന്റെ പിറകിലാണ് നീർച്ചാലിൽ പ്ലാസ്റ്റിക് കൂടി ആക്കിയ നിലയിൽ വിഗ്രഹം ഒളിപ്പിച്ചിരുന്നത്. വിഗ്രഹത്തിന്റെ ഒരു ലോഹഭാഗം നഷ്ടപ്പെട്ടിട്ടുണ്ട് ഒരു ഭാഗം ഒടിഞ്ഞ നിലയിലും ആണ് കണ്ടെത്തിയത്. മോഷണം പോയ വലിയ മൂന്ന് വിളക്കുകളടക്കം ആറ് വിളക്കുകളും 3 ഉരുളികളുമടക്കമുള്ള പുരാതന വസ്തുക്കൾ തലയോലപ്പറമ്പ് മത്സ്യമാർക്കറ്റിനു എതിർ ഭാഗത്തുള ആക്രികടയിൽ നിന്ന് പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് പ്രതിയുമായി പോലീസ് ഇല്ലത്ത് തെളിവെടുപ്പിനെത്തിയത്. തെളിവെടിപ്പിന് എത്തിയപ്പോൾ പ്രതിയെ നാട്ടുകാരിലൊരാൾ കയ്യേറ്റം ചെയ്തു. ഇല്ലത്ത് തെളിവെടുപ്പിനിടെ പ്രതി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. താൻമദ്യലഹരിയിൽ വീടിൻ്റെ തിണ്ണയിൽ കിടന്നുറങ്ങിപ്പോയെന്നാണ് പ്രതി പറഞ്ഞത്. വീട്ടിലെ തെളിവെടുപ്പിന് ശേഷം ആക്രിക്കടയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീടാണ് പോലീസ് നാടകീയമായി പ്രതിയുടെ വീടിനടുത്തായുള്ള പാടശേഖരങ്ങളുടെ അരികിലെ അഴുക്ക് നിറഞ്ഞ നീർച്ചാലിൽ താഴ്ത്തിയ വിഗ്രഹം കണ്ടെടുത്തത്.


ഇടവട്ടം മുല്ലക്കേരി ഇല്ലത്ത് എം.എൻ ശ്രേയസിന്റെ അടച്ചിട്ടിരുന്ന കുടുംബ തറവാട്ടിൽ നിന്നാണ് ഓടി ഇളക്കി അകത്തുകയറി മോഷണം നടത്തിയത്.
ഈ മാസം 11നാണ് ഉച്ചയോടെ ഒരാൾ ഉരുളിയുമായി പോകുന്നത് അയൽവാസി കണ്ടതോടെയാണ് മോഷണം പുറത്തറിഞ്ഞത്. ഇയാൾക്കൊപ്പം അന്ന് രണ്ടുപേർ കൂടി ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറഞ്ഞത്. രണ്ടു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പോലീസിന് പിടികൂടാൻ ആയിട്ടില്ല. പോലീസ് കസ്റ്റഡിയിൽ ഉള്ളവിഷ്ണു മറ്റു പല കേസുകളിലും പ്രതിയാണ്. നാളെ വൈകിട്ട് വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ കിട്ടിയിരിക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും