Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ലഹരിക്കെതിരെ ഒരു ഗോൾ

ലഹരിക്കെതിരെ ഒരു ഗോൾ

തലയോലപ്പറമ്പ്: വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്താൻ വിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ വൺ മില്യൺ തൂഫാൻ ഗോൾസ് പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ഒരു ഗോൾ ഇടവട്ടം ഗവ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു.
സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ ഗോൾ പോസ്റ്റിലേക്ക് ലഹരിക്കെതിരെ ഒരു ഗോൾ
അടിച്ചുകൊണ്ട് മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി തങ്കരാജ് ഉദ്ഘാടനം ചെയ്തു.
ഗോളടിച്ചവരെല്ലാം പിന്നീട് ക്യാൻവാസിൽ
ലഹരി വിരുദ്ധ സന്ദേശമെഴുതി ഒപ്പുകൾ രേഖപ്പെടുത്തി.


തുടർന്ന് കുട്ടികളുടെ ലോകകപ്പ് പ്രവചന മത്സരപ്പെട്ടി തുറന്ന് നറുക്കെടുപ്പിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യ സുരേഷിന് ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ഹരിക്കുട്ടൻ സമ്മാനം നൽകി.
പഞ്ചായത്തംഗം പി.കെ. മല്ലിക, പി.ടി.എ പ്രസിഡൻ്റ് പി. കിരൺ, എസ്.എം.സി. പ്രതിനിധി ചക്രപാണി കേശവൻ, ഇടവട്ടം വായനശാല ഭാരവാഹികളായ ഭാസ്കരൻ, സോമനാഥൻ, അധ്യാപകരായ എം.വി. ലേഖ, സിജി മാത്യു എന്നിവർ നേതൃത്വം നൽകി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും