ഡൽഹി അതിക്രമം: തലയോലപ്പറമ്പിൽ പ്രതിഷേധം
എസ്. സതീഷ്കുമാർ
തലയോലപ്പറമ്പ്: നീറ്റ് ക്രമക്കേടിനെതിരെ ഡൽഹിയിൽ നടക്കുന്ന സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നേതാക്കളെ കൈയ്യേറ്റം ചെയ്തതിൽ തലയോലപ്പറമ്പിൽ പ്രതിഷേധം. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാർക്കു നേരെ അക്രമം കാട്ടിയതിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ തലയോലപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തിയത്. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബു , കെ. സിയാദ് ബഷീർ, വി.ടി. ജയിംസ്, ജോസ് വേലിക്കകം,, ഷൈൻ പ്രകാശ്, എം അനിൽകുമാർ, പോൾ തോമസ്, അഡ്വ.ശ്രീകാന്ത് സോമൻ, വി.ജെ. ബാബു, കെ.കെ. ബിനുമോൻ, എം.കെ. ബഷീർ, റെജി തോമസ്, പി.ആർ. വിനോദ് , കെ. എം. രഞ്ജിത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
Comments ()