Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി

ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി
ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുന്നാളിന് വികാരി ഫാദര്‍ എബ്രഹാം മുകാലയില്‍ കൊടിയേറ്റുന്നു

വൈക്കം: ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തില്‍ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുന്നാളിന് ചൊവ്വാഴ്ച്ച വൈകിട്ട് വികാരി ഫാദര്‍ എബ്രഹാം മുകാലയില്‍ കൊടിയേറ്റി. അല്‍ത്താരയില്‍ വെച്ച് വെഞ്ചിരിച്ച കൊടിക്കൂറ വിശ്വാസികള്‍ പ്രതിക്ഷണമായി കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. നൈറോബി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ആന്റോ ചിറപ്പമ്പില്‍ സഹകാര്‍മികനായിരുന്നു. ഇടവകയിലെ പത്തൊന്‍മ്പത് കുടുംബാഗങ്ങള്‍ ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ബുധനാഴ്ച്ച ആരാധനാദിനമായി ആചരിക്കും. ഫാദര്‍ പ്രവീണ്‍ മാത്താവീട്, ഫാദര്‍ ആന്റണി പയ്യപ്പള്ളി, എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് 5.30ന് ദിവ്യകാരുണ്യ പ്രദക്ഷണത്തിന് ഫൊറൊന പള്ളി വികാരി ഫാദര്‍ ബെര്‍ക്കുമാന്‍സ് കൊടക്കല്‍ മുഖ്യ കാര്‍മികനാകും. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തും. വ്യാഴാഴ്ച്ച വേസ്പരദിനം ആചരിക്കും. ഫാദര്‍ റോബിന്‍ ചിറ്റുപ്പറമ്പില്‍, ഫാദര്‍ ആന്റണി മംഗലത്ത്, ഫാദര്‍ ജിബിന്‍ ഷാജി, എന്നിവര്‍ മുഖ്യ കാര്‍മികരാകും. വെള്ളിയാഴ്ച്ച തിരുന്നാള്‍ ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന തിരുന്നാള്‍ പാട്ടുകുര്‍ബാനക്ക് ഫാദര്‍ ജോഷി കളപ്പറമ്പത്ത്, ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍, എന്നിവര്‍ മുഖ്യ കാര്‍മികരാകും. തുടര്‍ന്ന് തിരുന്നാള്‍ പ്രദിക്ഷണം നടത്തും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും