Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുന്നാള്‍ കൊടിയേറ്റ് നാളെ

വൈക്കം: ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ 28 മുതല്‍ മെയ്യ് 1 വരെ ആഘോഷിക്കും. ഇടവകയിലെ 19 കുടുംബങ്ങള്‍ ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ആഘോഷിക്കുന്നത്. തിരുന്നാളിന് മുന്നോടിയായുള്ള തിരുന്നാള്‍ ഒരുക്കധ്യാനം 19ന് തുടങ്ങി. തിരുന്നാളിന്റെ കൊടിയേറ്റ് 28ന് വൈകിട്ട് 5.30ന് വികാരി ഫാദര്‍ എബ്രഹാം മുകാലയില്‍ നിര്‍വഹിക്കും. നൈറോബി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ആന്റോ ചിരപ്പറമ്പില്‍ വിശുദ്ധ കുർബാന അര്‍പ്പിക്കും. 29ന് ആരാധനാദിനം ആചരിക്കും. രാവിലെ 6.30ന് ഫാദര്‍ പ്രവീണ്‍ മാത്താവീട് ദിവ്യബലി അര്‍പ്പിക്കും. വൈകിട്ട് 5.30ന് നടക്കുന്ന പൊതുആരാധനയുടെ ചടങ്ങുകള്‍ക്ക് തോട്ടകം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ആന്റണി പയ്യപ്പള്ളി കാര്‍മികത്വം വഹിക്കും. ഫൊറൊന പള്ളി വികാരി ഫാദര്‍ ബെര്‍ക്കുമന്‍സ് കൊടയ്ക്കല്‍ മുഖ്യ കാര്‍മികനാകും. വൈകിട്ട് സ്‌നേഹവിരുന്ന് നടക്കും. 30ന് വേസ്പരദിനം ആചരിക്കും. വൈകിട്ട് 4ന് രൂപം എഴുന്നള്ളിപ്പ്. തുടര്‍ന്ന് നടക്കുന്ന പാട്ടുകുര്‍ബാനക്ക് ഫാദര്‍ റോബിന്‍ ചീറ്റുപറമ്പില്‍ കാര്‍മികനാകും. ഫാദര്‍ ആന്റണി മംഗലത്ത്, ഫാദര്‍ ജിബിന്‍ ഷാജി, എന്നിവര്‍ വേസ്പര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികരാകും. തുടര്‍ന്ന് പ്രദിക്ഷണം, ദിവ്യകാരുണ്യ ആശിര്‍വാദം എന്നിവ നടക്കും. മെയ്യ് 1ന് തിരുന്നാള്‍ ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന തിരുന്നാള്‍ പാട്ടുകുര്‍ബാനക്ക് ഫാദര്‍ ജോഷി കളപ്പറമ്പത്ത്, ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍, എന്നിവര്‍ മുഖ്യ കാര്‍മ്മികരാകും. തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപം തിരുന്നാള്‍ പ്രദിക്ഷണത്തില്‍ എഴുന്നള്ളിക്കും. മെയ്യ് 2ന് മരിച്ചവരുടെ ഓര്‍മദിനം ആചരിക്കും. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും