Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി
തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇടവക വികാരി റവ.ഫാ. സേവ്യർ ആവള്ളിൽ കൊടിയേറ്റുന്നു

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ ഇടവക മധ്യസ്ഥനായ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. ഇടവക വികാരി റവ.ഫാ. സേവ്യർ ആവള്ളിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന് കുർബാന, ലദീഞ്ഞു, നൊവേന എന്നിവ ചടങ്ങുകൾ അസി.വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കലിന്റെ കാർമികത്വത്തിൽ നടന്നു. നാളെ രാവിലെ 5.30ന് ആരാധന 6നും,9നും വിശുദ്ധ കുർബാന, ലദീഞ്ഞ്, നിത്യ സഹായ മാതാവിന്റെ നൊവേന എന്നീ ചടങ്ങുകൾ നടക്കും. വൈകിട്ട് 5ന് ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന എന്നീ ചടങ്ങുകൾക്ക് റവ.ഫാ. ജോഷി കാർമ്മികനാകും. റവ.ഫാ. ജോസഫ് മേച്ചേരിയുടെ പ്രസംഗത്തെ തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവ ഉണ്ടാകും. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 5.30നും, 7നും, 9.30നും വിശുദ്ധ കുർബാന ഉണ്ടാകും. വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന റവ.ഫാ. ആന്റണി പള്ളിപ്പാട്ട് കാർമികനായി നടത്തും. റവ.ഫാദർ അസ്സിൻ തൈപ്പറമ്പിൽ പ്രസംഗവും തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നീ പരിപാടികൾ നടക്കും. തിരുനാൾ ക്രമീകരണങ്ങൾക്ക് ജനറൽ കൺവീനർ സിബി വടക്കേ മയ്യോട്ടിൽ, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, കേന്ദ്ര സമിതി വൈസ് ചെയർമാൻ ജോയ് അരയത്തേൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും