Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

ഉദയനാപുരം പഞ്ചായത്തിൽ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളോടെ കേരളപ്പിറവി ദിനാഘോഷം

ഉദയനാപുരം പഞ്ചായത്തിൽ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളോടെ കേരളപ്പിറവി ദിനാഘോഷം

വൈക്കം: ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളോടെ കേരള പിറവിയുടെ 70-ാം വാർഷികാഘോഷം ഉദയനാപുരം പഞ്ചായത്തിൽ നടന്നു. ആഘോഷ പരിപാടികൾ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കാനാണ് കേരളപ്പിറവി ദിനത്തിൽ പഞ്ചായത്ത് തീരുമാനിച്ചത്. മാനസിക വെല്ലുവിളി നേരിട്ട് മാതാപിതാക്കളുടെയോ ബന്ധുക്കളുടേയോ സംരക്ഷണയിൽ വീടുകളിൽ കഴിയുന്നവർക്ക് നിലവിലെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്ല്യങ്ങൾക്ക് പുറമേ പ്രതിമാസം 1000 രൂപയുടെ സംരക്ഷണ ചെലവ് കൂടി പഞ്ചായത്തിൽ നിന്നും നൽകും.

വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന ആഹാരം പാചകം ചെയ്ത് കഴിക്കാൻ നിർവ്വാഹമില്ലാത്തവർക്ക് ഭക്ഷണം പാചകം ചെയ്ത് വീടുകളിൽ എത്തിച്ചു നൽകുന്നതിനുള്ള പദ്ധതിയുമാണ് കേരളപ്പിറവി ദിനഘോഷ പ്രഖ്യാപന ഭാഗമായി നടപ്പാക്കുന്നത്. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ദീപേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ജസീനാ ഷാജുദീൻ, വി. ബിൻസ്, ആജിഷാ ഉദയകുമാർ, ഗീതാ ഷാജി, മിനി മനയ്ക്കപ്പറമ്പിൽ, ടി.പി രാജലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി പി.പി. വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും