നാപ്കോൺ 2026 ൽ ദേശീയ പ്രതിഭാ പുരസ്‌കാരം മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ദേവിക എസിനു ലഭിച്ചു
പാലാ: ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ (ICS) ദേശീയ പ്രതിഭാ പുരസ്‌കാരമായ ഡോ. ഡി.ബി. ഗുപ്ത ഐ.സി.എസ് നാഷണൽ ടാലന്റ് സെർച്ച് അവാർഡിൽ മാർ സ്ലീവാ മെഡിസിറ്റി പൾമണറി മെഡിസിൻ വിഭാഗത്തിൽ ഡി.എൻ.ബി ഒന്നാം വർഷ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന ഡോ. ദേവിക എസ്. ഒന്നാം സ്ഥാനം നേടി. കൊൽക്കത്തയിൽ നടന്ന നാപ്കോൺ 2026 - ദേശീയ ശ്വാസകോശ രോഗ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ററാക്ടീവ് കേസ് പ്രസന്റേഷൻ മത്സരത്തിന്റെ ഫൈനൽ റൗണ്ടിലാണ് ദേവിക നേട്ടത്തിനു അർഹയായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശ്വാസകോശരോഗ വിദഗ്ദർ പങ്കെടുത്ത മത്സരത്തിലാണ് ദേവികയുടെ നേട്ടം.
ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഡോ.ദേവികയെ മാർ സ്ലീവാ മെഡിസിറ്റി മാനേജ്‌മെന്റും അക്കാദമിക് വിഭാഗവും പൾമണറി മെഡിസിൻ വിഭാഗവും അഭിനന്ദിച്ചു. ആശുപത്രിയുടെ അക്കാദമിക് മികവിനും മികച്ച ക്ലിനിക്കൽ പരിശീലനത്തിനുമുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടമെന്നു മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അറിയിച്ചു.
Comments ()