Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

തിരുപുരം പൂരത്തിന്റെ പ്രൗഢിയില്‍ അലിഞ്ഞ് ജനസാഗരം

തിരുപുരം പൂരത്തിന്റെ പ്രൗഢിയില്‍ അലിഞ്ഞ് ജനസാഗരം
തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന പകല്‍പ്പൂരം

വൈക്കം: താളമേളവിദ്വാന്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്ത്വത്തില്‍ നൂറില്‍പരം താളവാദ്യ കാലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയ പാണ്ടിമേളത്തിന്റെ മേളപെരുക്കത്തില്‍ അരങ്ങേറിയ തിരുപുരം പകല്‍പൂരം ജനമനസ്സുകളില്‍ ദൃശ്യവിസ്മയം തീര്‍ത്തു. തലയോലപ്പറമ്പ് ശ്രീകൃഷണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിലെ പ്രധാന ചടങ്ങായിരുന്നു ചൊവ്വാഴ്ച വൈകിട്ട് നടന്ന പകല്‍പൂരം കേരളത്തിലെ അറിയപ്പെടുന്ന തലയെടുപ്പുളഴ 15 ആനകള്‍ നെറ്റിപ്പട്ടം കെട്ടി പട്ടുകുടകള്‍ ചൂടി വെഞ്ചാമരം വീശി നിന്ന മനോഹരകാഴ്ച ആനപ്രേമികള്‍ക്കും ഭക്തര്‍ക്കും അപൂര്‍വ്വ ദൃശ്യമായ്. വൈകിട്ട് 4 ന് ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്താണ് പകല്‍പൂരം നടന്നത്. ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി പൂരത്തിന് ദീപം തെളിയിച്ചു. ഗുരുവായൂര്‍ ഇന്ദ്രസെൻ ഭഗവാന്റെ തിടമ്പേറ്റി. തിടമ്പേറിയ ആനയുടെ ഇരുവശങ്ങളിലായി 14 ആനകള്‍  അണിനിരന്നു. കുടമാറ്റം, മയിലാട്ടം, ആനച്ചമയങ്ങളുടെ അലങ്കാരങ്ങള്‍, വലിയ വിളക്ക് എന്നിവ പൂരത്തിന് മികവേകി. 15 ആനകള്‍ അണിനിരന്ന പൂരത്തിന്റെ ദൃശ്യഭംഗി നുകരന്‍ ആയിരക്കണക്കിന് ആനപ്രേമികളും ഭക്തരും പൂര മൈതാനത്ത് നിറഞ്ഞ് നിന്നതും ശ്രദ്ധേയമായി ക്ഷേത്രം പ്രസിഡന്റ് ബി. അജിത്ത്, സെക്രട്ടറി എസ്. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് കെ.ബി. മധുസൂധനന്‍ നായര്‍, ഭാരവാഹികളായ രവീന്ദ്രനാഥന്‍ നായര്‍, സുരേഷ്‌കുമാര്‍ ആതിര, ആര്‍.കെ. രാജേഷ്, സന്തോഷ് ശ്രീരംഗം, പ്രമേദ് സുഗുണന്‍, സന്തോഷ്‌കുമാര്‍, എച്ച്.ആര്‍. രാജേഷ്, എ. ഹരിദാസ്, ആര്‍. നിതിന്‍, അനില്‍കുമാര്‍ എന്നിവര്‍ പൂരത്തിന് നേതൃത്ത്വം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും