തളിർ രോഗനിർണ്ണയ ക്യാമ്പ്
വൈക്കം: കുട്ടികളുടെ വളർച്ചയിലെ വൈകല്യങ്ങൾ നേരത്തേ കണ്ടെത്തി ശരിയായ ചികിത്സ കൃത്യസമയത്ത് നൽകുന്നതിന് ആരംഭിച്ചിട്ടുള്ള തളിർ രോഗനിർണ്ണയ ക്യാമ്പ് വല്ലകം സെൻ്റ് മേരീസ് ഹൈസ്ക്കൂൾ ഹാളിൽ ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ. അലക്സ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ. ദീപേഷ് അജിതാ മധുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ മിനി മനയ്ക്കൽ പറമ്പിൽ, ഷൈലജ സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()