തലയാഴം മാടപ്പളളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദശാവതാരം ചന്ദനം ചാര്‍ത്തും സപ്താഹയജ്ഞവും
വൈക്കം: തലയാഴം മാടപ്പളളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവവും, ദശാവതാരം ചന്ദനം ചാര്‍ത്തും, ഭാഗവത സപ്താഹയജ്ഞവും സെപ്തംബര്‍ 5 മുതല്‍ 14 വരെ നടത്തും. യജ്ഞാചാര്യന്‍ ജഗന്നാഥശര്‍മ്മ പുലിമുഖം, ഷോജന്‍ ശാന്തി കുടവെച്ചൂര്‍ എന്നിവര്‍ കാര്‍മ്മികരാകും. സെപ്തംബര്‍ 6-ന് വൈകിട്ട് 7.00-ന് മാടപ്പളളി ക്ഷേത്രം മേല്‍ശാന്തി സുനില്‍ ശാന്തി കലവൂര്‍ ചടങ്ങിന്റെ ദീപപ്രകാശനം നടത്തും. ഗണപതിഹോമം, നാമസങ്കീര്‍ത്തനം, സോപാനസംഗീതം, പ്രസാദ ഊട്ട്, ഉണ്ണിയൂട്ട്, ഗ്രന്ഥനമസ്‌ക്കാരം, കാര്‍ത്ത്യായിനി പൂജ, ഗോവിന്ദ പട്ടാഭിഷേകം, രുഗ്മിണി സ്വയംവരം, സര്‍വൈശ്വര്യ പൂജ, കുചേലോപാഖ്യാനം, സന്താന ഗോപാലം, അവഭൃതഥസ്‌നാനം, കൈകൊട്ടികളി എന്നിവയാണ് പ്രധാന പരിപാടികള്‍. 14-ന് അഷ്ടമി രോഹിണി ആഘോഷിക്കും.