Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

തലയാഴത്ത് സി.പി.ഐ പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു

തലയാഴത്ത് സി.പി.ഐ പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു
തലയാഴം പഞ്ചായത്തിലെ ഇടതുപക്ഷ രാഷ്ട്രിയത്തില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്നവർക്ക് അംഗത്വം നല്‍കിയ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരളത്തിലെ മാറി മാറി ഭരണം നടത്തുന്ന കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ഭരണ പരാജയങ്ങളില്‍ അതൃപ്തരായ ജനങ്ങള്‍ ബി.ജെ.പിയില്‍ പ്രതിക്ഷയര്‍പ്പിക്കുന്ന സാഹചര്യമാണെന്നും, അതിന്റെ പ്രകടമായ തെളിവാണ് തിരുവനന്തപുരത്തെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ലഭിച്ച തിളക്കമാര്‍ന്ന വിജയമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. തലയാഴം പഞ്ചയത്തിലെ ഇടതുപക്ഷ രാഷ്ട്രിയത്തില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്നവർക്ക്  അംഗത്വം നല്‍കിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി അവകാശങ്ങളും ആനുകൂല്യങ്ങളും കൃത്യമായി നല്‍കുന്നതുകൊണ്ടാണ് ആ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്ക് തുടര്‍ഭരണം ലഭിക്കുന്നതെന്നും എസ്. സുരേഷ് പറഞ്ഞു. ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബി.ജെ.പി. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്ജ് സമ്മേളനത്തില്‍ വിമുക്ത ഭടന്മാരെ ആദരിച്ചു. കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ ലിജിന്‍ ലാല്‍, ബി.ജെ.പി. വൈക്കം മണ്ഡലം ഉപാധ്യക്ഷന്‍ പ്രീജു കെ. ശശി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ശശികുമാര്‍, എം.കെ. മഹേഷ്, പി.ആര്‍. സുഭാഷ്, ലേഖ അശോകന്‍, ടി.എസ്. സജീവ്, കെ. ഗുപ്തന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും