തലയോലപ്പറമ്പ് സ്വദേശിയായ യുവാവ് ജർമനിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സ്വദേശിയായ യുവാവ് ജർമനിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പൊതി പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ, ഏലിയമ്മ ദമ്പതികളുടെ മകൻ ജോബിൻ സെബാസ്റ്റ്യൻ (46) അണ് മരിച്ചത്. ജർമനിയിൽ നേഴ്സായ യുവാവ് കഴിഞ്ഞ ദിവസം നെഞ്ച് വേദനയെ തുടർന്ന് താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ബന്ധുക്കൾ ജർമനിയിലേക്ക് പോയി. മൃതദേഹം ഉടൻ നാട്ടിലേത്തിക്കാനുള്ള ശ്രമത്തിലാണ്.