|
Loading Weather...
Follow Us:
BREAKING

തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കുന്ന ഭരണകൂടത്തെ ജനങ്ങൾ പിഴുതെറിയുമെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ്. സുജിത്തിനെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് അതിക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട്  തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ  ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സമരത്തിൽ കെ.ഡി. ദേവരാജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ കെ.ജെ. സണ്ണി, മോഹൻ കെ. തോട്ടുപുറം, കോൺഗ്രസ് നേതാക്കളായ അഡ്വ.പി.പി. സിബിച്ചൻ, വി.കെ. ശശിധരൻ വാളവേലിൽ, വി.ടി. ജയിംസ്, ജോൺ തറപ്പേൽ, ഷൈൻ പ്രകാശ്, പി.പി. പത്മനന്ദനൻ, എസ്. ജയപ്രകാശ്, വിജയമ്മ ബാബു, എം. അനിൽകുമാർ, എൻ.സി. തോമസ്, മർസൂക്ക് താഹ, പി.വി. സുരേന്ദ്രൻ, കുമാരി കരുണാകരൻ, ഒ.കെ. ലാലപ്പൽ, കെ.എസ്. നാരായണൻ നായർ, ജെസ്സി വർഗ്ഗീസ്, ധന്യ സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു. തലയോലപ്പറമ്പ്, മറവൻതുരുത്ത്, ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിഷേധ സദസ്സിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.