Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ വിശുദ്ധവാര തിരുകർമങ്ങൾ ഞായറാഴ്ച മുതൽ

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ വിശുദ്ധവാര തിരുകർമങ്ങൾ ഞായറാഴ്ച മുതൽ

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ വിശുദ്ധവാര തിരുകർമങ്ങൾ ഞായറാഴ്ച മുതൽ ഏപ്രിൽ അഞ്ച് വരെ ആചരിക്കും. ഓശാന തിരുകർമങ്ങൾ രാവിലെ 6.30ന് സെന്റ്‌ ജോർജ് സ്കൂൾ അങ്കണത്തിൽ തുടങ്ങും. കുരുത്തോല വെഞ്ചരിപ്പ് പ്രദക്ഷിണം പള്ളിയിലേക്ക് നടക്കും. തുടർന്ന് വിശുദ്ധ കുർബാന, പ്രസംഗം റവ.ഫാ. ജോർജ് മേനാച്ചേരി നടത്തും. രാവിലെ 9.30നും ഉച്ചകഴിഞ്ഞ് 3.30നും വിശുദ്ധ കുർബാന, വൈകിട്ട് 5.30ന് ജപമാല, 6 മുതൽ 9വരെ വാർഷിക ധ്യാനം സമാപനം, വിശുദ്ധ കുർബാന. വൈകിട്ട് 4 മുതൽ കുമ്പസാരം നടത്താനാകും. 30,31തീയതികളിലും കുമ്പസാരം നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും. പെസഹാദിനമായ ഏപ്രിൽ 2ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രുഷ എന്നിവ നടക്കും. റവ.ഫാ. ലിന്റോ കോണിക്കര പ്രസംഗിക്കു. തുടർന്ന് ആരാധന. വൈകിട്ട് 6 മുതൽ 7 വരെ പൊതുആരാധന നടക്കും. 7ന് അപ്പം മുറിക്കലും ശുശ്രുഷയും നടക്കും .ദുഃഖവെള്ളി ദിനമായ 3ന് രാവിലെ 6.30ന് പീഡാനുഭവ തിരുകർമങ്ങൾ നടത്തും. വൈകിട്ട് 4 വിവിധ ഇടങ്ങങ്ങിൽ നിന്നുള്ള കുരിശിന്റെ വഴി പള്ളിയിൽ എത്തും. തുടർന്ന് പള്ളിയിൽ കുരിശിന്റെ വഴി. 5ന് പീഡാനുഭവ സന്ദേശം റവ.ഫാ. ജോൺ ചോള്ളാനി നൽകും. ശേഷം നഗരി കാണിക്കൽ ചടങ്ങ്. പാന വായന രാത്രി 8ന് നടക്കും. തുടർന്ന് കബറടക്കശുശ്രുഷ നടക്കും. ദുഃഖ ശനി ദിവസമായ 4ന് രാവിലെ 6.30ന് വിശുദ്ധ കുർബാന നടക്കും റവ. ഫാ.ജോൺ പോൾ പുലിക്കോട്ടിൽ പ്രസംഗിക്കും. ഈസ്റ്റർ ദിന തിരുകർമങ്ങൾ ശനിയാഴ്ച രാത്രി 10 ന് പാരിഷ്ഹാളിൽ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണം നടത്തും, വിശുദ്ധ കുർബാന രാവിലെ 7നും 9നും പള്ളിയിൽ നടക്കും.6ന് തലപ്പാറ പള്ളിയിൽ വിശുദ്ധ കർബാന ഉണ്ടാകും. വിശുദ്ധവാര ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയായതായി ഇടവകവികാരി റവ.ഫാ. സേവ്യർ ആവള്ളിൽ, അസിസ്റ്റന്റ് വികാരി ആൽജോ കളപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും