തലയോലപ്പറമ്പിൽ ഡി.വൈ.എഫ്.ഐ. സമര സംഗമം സംഘടിപ്പിച്ചു

തലയോലപ്പറമ്പ്: ഞങ്ങൾക്ക് വേണം തൊഴിൽ,ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും സമര സംഗമവും സംഘടിപ്പിച്ചു. പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് മുന്നിൽ നിന്ന് ആരംഭിച്ച് തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ച റാലിയിൽ വിവിധ മേഖലാ കമ്മിറ്റികളിൽ നിന്നായി നൂറ് കണക്കിന് പേർ അണിനിരന്നു. ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജി. സാജൻ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ്, ഏരിയ സെക്രട്ടറി ഡോ. സി.എം കുസുമന്‍, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് ആർ. രോഹിത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്. സന്ദീപ് ദേവ്, പി. ആർ മനീഷ്, ബ്ലോക്ക് സെക്രട്ടറി ആകാശ് യശോധരൻ, മിൽട്ടൻ ആന്റണി, എസ്. ആദിത്യൻ, ശരൺകാന്ത്, അഖിൽ തങ്കപ്പൻ, ഗൗരിനന്ദന, ജിനു ജോർജ്, മിഥുൻ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.