"തണൽ" സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
വൈക്കം: സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി വൈക്കം തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ "തണൽ" സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ അംഗം ടി. ജി. പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.ആർ. അനിൽകുമാർ, വൈക്കം എ.ഇ.ഒ കെ.സി. ദീപ, പി.ടി.എ പ്രസിഡന്റ് സജിത നന്ദകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി. സിനി മോൾ, കോ-ഓർഡിനേറ്റർ കെ.ജെ. ജ്വാല എന്നിവർ സംസാരിച്ചു. ബോധവൽക്കരണ ക്ലാസ്സുകൾ, ശില്പശാലകൾ, പരിശീലന പരിപാടികൾ, സർവ്വേ, ഫീൽഡ് ട്രിപ്പ് എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടത്തി.