|
Loading Weather...
Follow Us:
BREAKING

തൊഴിലുറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ അവസാനിപ്പിക്കണം: ജനാധിപത്യ മഹിളാ അസോസിയേഷൻ

തൊഴിലുറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ അവസാനിപ്പിക്കണം: ജനാധിപത്യ മഹിളാ അസോസിയേഷൻ
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തൊഴിലുറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എ.വി.റസൽ നഗറിൽ (വൈക്കം തെക്കേനട പി. കൃഷ്ണപിള്ള സ്മാരക മന്ദിരം) നടന്ന സമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. സി.ടി. മേരി, മായാദേവി, ഹൈമി ബോബി, പി.കെ. ആനന്ദവല്ലി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. മഹിളാ അസോസിയേഷൻ വൈക്കം ഏരിയ കമ്മിറ്റി അംഗം മായാദേവി രക്തസാക്ഷി പ്രമേയവും, ഏരിയ കമ്മിറ്റി അംഗം സുജാത രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ബിന്ദു അജി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം കവിത റെജി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം. വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ, അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം  എം.വൈ. ജയകുമാരി എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം  കവിത രാജേഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഷീജ ബൈജു നന്ദിയും പറഞ്ഞു. 

ഭാരവാഹികളായി ഷീജ ബൈജു (പ്രസിഡന്റ്), പി.കെ. ആനന്ദവല്ലി (വൈസ് പ്രസിഡന്റ്), ബിന്ദു അജി (സെക്രട്ടറി),  കവിത രാജേഷ് (ട്രഷറർ), ലൈജു കുഞ്ഞുമോൻ, സുജാത രാജൻ, മീന സരിൻലാൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.