തോട്ടകം സർവീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം

വൈക്കം: തലയാഴം തോട്ടകം സർവീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം നടത്തി. ബാങ്ക് വൈസ് പ്രസിഡൻ്റ് വി.എൻ. ഹരിയപ്പൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം ബാങ്ക് പ്രസിഡൻ്റ് എം.ആർ. ബോബി ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടു പിന്നിട്ട തോട്ടയം ബാങ്ക് തുടർച്ചയായി ലാഭവിഹിതം നൽകി ജനോപകാരപ്രദമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നത് അംഗങ്ങളുടേയും ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പരിശ്രമം മൂലമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു. പ്രവർത്തന റിപ്പോർട്ടും കണക്കും സെക്രട്ടറി കെ.കെ. ഷിജു അവതരിപ്പിച്ചു. യോഗത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരവും, അസുഖ ബാധിതരായ ബാങ്ക് അംഗങ്ങൾക്ക് ചികിൽസാ ധനസഹായ വിതരണവും നടത്തി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.ഡി. ബാബുരാജ്, പി.എസ്. മുരളീധരൻ, പി.എ. അനുരാജ്, പി.കെ.അശോകൻ, ജോളി കെ.വർഗീസ്, എം.ജെ. കൃഷ്ണകുമാർ, കെ.പി.നടരാജൻ, കെ.വി. പ്രഭൻ, സുശീല, രാധാകുമാരി, രമ്യഅജിമോൻ, മുൻ പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.