Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

തീവണ്ടി യാത്രയ്ക്കിടെ മൊബൈൽ നഷ്ടപ്പെട്ടാൽ ഇനി ഡിജിറ്റൽ പരാതി

തീവണ്ടി യാത്രയ്ക്കിടെ മൊബൈൽ നഷ്ടപ്പെട്ടാൽ ഇനി ഡിജിറ്റൽ പരാതി

കൊച്ചി: തീവണ്ടി യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി പരാതി നൽകാനും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുമായി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങേണ്ട. നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാനും ഡിജിറ്റലായി പരാതി നൽകാനും വണ്ടിയിലിരുന്ന് തന്നെ സാധിക്കുന്ന പുതിയ സംവിധാനത്തിന് ദക്ഷിണ റെയിൽവേ തുടക്കം കുറിച്ചു. റെയിൽവേ സംരക്ഷണ സേനയും (ആർ.പി.എഫ്) കേന്ദ്ര ടെലികോം വകുപ്പും സംയുക്തമായാണ് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന ഈ ഡിജിറ്റൽ സൗകര്യമൊരുക്കിയിരിക്കുന്നത്. യാത്രയ്ക്കിടെ മൊബൈൽ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 'റെയിൽ മദദ്' ആപ്പ് വഴിയോ 139 എന്ന റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചോ വിവരമറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒപ്പം യാത്ര ചെയ്യുന്നവരുടെ ഫോൺ ഉപയോഗിച്ചോ, തനിച്ചു യാത്ര ചെയ്യുന്നവരാണെങ്കിൽ ഡ്യൂട്ടിയിലുള്ള ടി.ടി.ഇ, ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ഫോൺ ഉപയോഗിച്ചോ ഇതിനായി ബന്ധപ്പെടാവുന്നതാണ്. പ്രാഥമിക വിവരങ്ങൾ അറിയിച്ച ശേഷം, ടെലികോം വകുപ്പിന്റെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ പോർട്ടലിൽ പ്രവേശിച്ച് ഫോണിന്റെ വിവരങ്ങൾ ഡിജിറ്റലായി രജിസ്റ്റർ ചെയ്യണം.

സി.ഇ.ഐ.ആർ. പോർട്ടലിൽ പരാതി ലഭിക്കുന്നതോടെ ആർ.പി.എഫും മേഖലാ സൈബർ സെല്ലും ഇടപെട്ട് ഫോൺ ഉടൻ തന്നെ ബ്ലോക്ക് ചെയ്യുകയും വീണ്ടെടുക്കാനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്യും. നഷ്ടപ്പെട്ട ഫോൺ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളും മറ്റു ദുരുപയോഗങ്ങളും തടയാനായി, രാജ്യത്തെ എല്ലാ ടെലികോം നെറ്റ്‌വർക്കുകളിലും ഈ ഫോൺ ഉടനടി ബ്ലാക്ക് ലിസ്റ്റ് ചെയ്യും. ഇതിനൊന്നും തന്നെ യാത്രക്കാർ പോലീസ് സ്റ്റേഷനിൽ പോകേണ്ട ആവശ്യമില്ല. ഈ ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടുത്താൻ നഷ്ടപ്പെട്ട ഫോണിന്റെ 15 അക്ക ഐ.എം.ഇ.ഐ നമ്പർ അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്. അതിനാൽ എല്ലാ ഫോൺ ഉടമകളും തങ്ങളുടെ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ ഒരു ഡയറിയിൽ എഴുതി വെക്കുകയോ ക്ലൗഡ് സ്റ്റോറേജുകളിൽ സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യണമെന്ന് റെയിൽവേ നിർദ്ദേശിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും