Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ടൗൺ ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികം

വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ ആഭിമുഖ്യത്തിൽ ടൗൺ ഗുരുമന്ദിരത്തിന്റെ 13-ാ മത് പ്രതിഷ്ഠാ വാർഷികവും, ഹോമമന്ത്രത്തിന്റെ ശതാബ്‌ദി ആഘോഷവും, ശ്രീനാരായണ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നാളെ നടക്കും. പ്രതിഷ്ഠാ വാർഷികം രാവിലെ 7 ന്  യൂണിയൻ പ്രസിഡന്റ്‌ പി.വി. ബിനേഷ് ഗുരുമന്ദിരത്തിൽ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് തന്ത്രി സുരേഷ് മണീടിന്റെ നേതൃത്വത്തിൽ വിശേഷാൽ ഗുരുപൂജ, പ്രാർഥന എന്നിവ നടക്കും, തുടർന്ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഷ്ഠ വാർഷിക സമ്മേളനവും ശ്രീനാരായണ ധർമ്മ പ്രചാരക കോഴ്സും എസ്.എൻ. ട്രസ്റ്റ്‌ ബോർഡ്‌ മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുദേവനാൽ വിരചിതമായ ഹോമമന്ത്രത്തിന്റെ യൂണിയൻ തല ശതാബ്‌ദി ആഘോഷങ്ങൾ ശിവഗിരി മഠം സെക്രട്ടറി സ്വാമി പ്രബോധ തീർത്ഥ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എം.പി. സെൻ സ്വാഗതം പറയും. ശ്രീനാരായണ വൈദിക സമിതി സംസ്ഥാന കൺവീനർ സന്തോഷ്‌ ശാന്തി മുഖ്യ പ്രഭാഷണം നടത്തും. എ.ബി. പ്രസാദ് ആത്മീയ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.വി. പ്രസന്നൻ, യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്‌, യോഗം ഡയറക്ടർ രാജേഷ് മോഹൻ, യൂണിയൻ കൗൺസിലർ മാരായ, അഡ്വ. രമേഷ് പി. ദാസ്, സെൻ സുഗുണൻ, മധു പുത്തൻതറ, എം.പി. ബിജു. എം.എസ്. രാധാകൃഷ്ണൻ, പി.എ. സതീശൻ വനിതാസംഘം പ്രസിഡന്റ്‌ ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമൻ, യൂത്ത് മൂവ്മെൻ്റ് പ്രസിഡന്റ്‌ കെ.എം. മനു തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സ്വാമി പ്രബോധ തീർത്ഥയുടെ കാർമ്മികത്വത്തിൽ 101 വനിതകൾ പങ്കെടുക്കുന്ന ഹോമമന്ത്ര യജ്ഞം  നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും