ടി.വി. പുരം തിരുഹൃദയ ദേവാലയത്തില്‍ ഈശോയുടെ തിരുനാളിന് കൊടിയേറി
വൈക്കം: ടി.വി. പുരം തിരുഹൃദയ ദേവാലയത്തില്‍ ഈശോയുടെ തിരുഹൃദയ തിരുനാളിന് വെള്ളിയാഴ്ച വൈകിട്ട് ഫൊറോനാപള്ളി വികാരി ഫാദര്‍ ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റി. ദിവ്യകാരുണ്യ ആരാധനയുടെ പാട്ടുകുര്‍ബാനയും പ്രദക്ഷിണവും പൂര്‍ത്തിയാക്കിയശേഷമാണ് തിരുനാള്‍ കൊടിയേറ്റു നടത്തിയത്. പള്ളിവികാരി ഡിനോ മാണിക്ക്യത്താന്‍, ഫാദര്‍ അനീഷ് കൊറ്റാപറമ്പില്‍, ഫാദര്‍ ഫ്രെഡി കോട്ടൂര്‍ എന്നി വൈദികര്‍ കൊടിയേറ്റ് ചടങ്ങിന് സഹ കാര്‍മ്മികരായിരുന്നു. അള്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച കൊടിക്കൂറ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശ്വാസികള്‍ കൊടിമരച്ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചു. ട്രസ്റ്റിമാരായ ജോസ് പ്ലാക്കിയില്‍, ജോസഫ് കൊറ്റാപറമ്പില്‍, കണ്‍വീനര്‍ ജറിന്‍ ജോസഫ്, ജോയിന്റ് കണ്‍വീനര്‍ തങ്കച്ചന്‍ ആയിരപ്പള്ളി, സിബിന്‍ മറ്റപ്പള്ളി പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി 1ന് തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5 ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ വിപിന്‍ കുരുശുതറ, ഫാദര്‍ ജോമോന്‍ മാടവനക്കാട്, വികാരി ഫാദര്‍ ഡിനോ മാണിക്ക്യത്താന്‍ എന്നിവര്‍ കാര്‍മ്മികരാകും. തുടര്‍ന്ന് ടി.വി. പുരം കവല കപ്പേളയിലേയ്ക്ക് തിരുനാള്‍ പ്രദക്ഷിണം പുറപ്പെടും. തുടര്‍ന്ന് വെടിക്കെട്ടും നടക്കും.
Comments ()