ടിപ്പർ ലോറിക്ക് പിന്നിൽ മിനി ടിപ്പർ ലോറി ഇടിച്ച് അപകടം: ഡ്രൈവർക്ക് പരിക്ക്

തലയോലപ്പറമ്പ്: ടിപ്പർ ലോറിക്ക് പിന്നിൽ മിനി ടിപ്പർ ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ മിനി ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. വടയാർ സ്വദേശി ബിനു (40) നാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ മുൻവശം തകർന്ന് ക്യാബിനിൽ കുരുങ്ങിയാണ് ഡ്രൈവർക്ക് പരിക്കേറ്റത്. പരിക്കേറ്റ ബിനുവിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.