Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ട്രാൻസ്ഫോർമർ സ്ഥാപിച്ചു

കടുത്തുരുത്തി: വോൾട്ടേജ് ക്ഷാമം രൂക്ഷമായ പാലയ്ക്കാട്ടുമലയിൽ അനുവദിച്ച ട്രാൻസ്ഫോമറിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. പ്രദേശത്തെ നൂറുകണക്കിനു ഉപഭോക്താക്കൾക്ക് വർഷങ്ങളായി ഉണ്ടായിരുന്ന വോൾട്ടേജ് ക്ഷാമത്തിൻ്റെ പരിഹാരത്തിനായാണ് ട്രാൻഫോർമർ സ്ഥാപിച്ചത്. നിത്യസഹായ മാതാ പള്ളി, നരസിംഹ സ്വാമി ക്ഷേത്രം, സ്നേഹഗിരി പ്രൊവിൻഷ്യൽ ഹൗസ് എന്ന എസ്.ഡി കോൺവന്റ്, അങ്കണവാടി, നഴ്സറി എന്നിവ ഉൾപ്പെടെ 200 ലേറെ ഉപഭോക്താക്കളുടെ വോൾട്ടേജ് ക്ഷാമത്തിനാണ് ഇതോടെ പരിഹാരമായത്. പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനും അനുബന്ധ ജോലികൾക്കുമായി 8 ലക്ഷം രൂപയാണ് അനുവദിച്ചത്. മരങ്ങാട്ടുപള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻലാൽ ബാബു അധ്യക്ഷത വഹിച്ചു. നിത്യസഹായ മാതാ പള്ളി വികാരി ഫാ.ജോർജ് വയലിപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി തെക്കേൽ, പഞ്ചായത്തംഗം പി. പ്രസീത, മീനച്ചിൽ താലൂക്ക് വികസന സമിതിയംഗം പീറ്റർ പന്തലാനി, പൗരസമിതി കൺവീനർ ജയ്മോൻ പുതിയാമറ്റത്തിൽ, ജോയി കല്ലമ്പള്ളിൽ, ഷാജി മേൽവെട്ടം, ജോയി കളത്താനാൽ, ജോയി കരോട്ടുവെട്ടത്ത്, ജിബി മാടപ്പാട്ട്, ലിജോ പുതിയാമറ്റം, ജോർജ് പുള്ളോച്ചേരിൽ, നോബിൾ ആരംപുളിയ്ക്കൽ, ജോയി കളരിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ട്രാൻസ്ഫോർ സ്ഥാപിക്കാൻ സമയ ബന്ധിതമായി നടപടിയെടുത്തത്ത് എക്സിക്യൂട്ടിവ് എൻജിനീയർ മാത്തുക്കുട്ടി ജോർജ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ്. ബിബിൻ, എന്നിവരുടെ നേതൃത്വത്തിലുള്ള വൈദ്യുതി വകുപ്പ് ജീവനക്കാരാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും