ഞാറ്റുവേല ചന്തയും പച്ചക്കറി തൈകളുടെ വിതരണവും
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും പച്ചക്കറി തൈകളുടെ വിതരണവും നടന്നു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. വിവിധതരം വായ്പാ പദ്ധതികൾ, ശാസ്ത്രീയ കൃഷി രീതികളുടെ പഠനം, ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ്റെ വിവിധ കാർഷിക ഉപകരണങ്ങളുടെ വില്പനയും പ്രദർശനവും എന്നിവയും ഞാറ്റുവേല ചന്തയോടനുബന്ധിച്ച് നടന്നു.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, ഉദയനാപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.എം. മുരളീധരൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ജി. രഞ്ജിത്ത്, രഞ്ജനാ സുനിൽ, പഞ്ചായത്ത് അംഗങ്ങളായ ജസീനാ ഷാജുദ്ദീൻ, കെ. ദീപേഷ്, പി.വി. പുഷ്ക്കരൻ, ആജിഷാ ഉദയകുമാർ, ഗീതാ ഷാജി, കൃഷി ഓഫീസർ ആർ. സിദ്ധാർത്ഥ് എന്നിവർ പ്രസംഗിച്ചു.
Comments ()