കോൺഗ്രസ്സിൻ്റെ ജനകീയ ഇടപെടൽ: നാനാടം - അക്കരപ്പാടം റോഡ് ഗതാഗത യോഗ്യമാക്കി
നാനാടം: കാൽനടപോലും സാധ്യമാകാത്ത രീതിയിൽ വർഷങ്ങളായി തകർന്ന് കിടന്ന നനാടം - അക്കരപ്പാടം പഞ്ചായത്ത് റോഡിലെ കുഴികൾ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ നികത്തി. അക്കരപ്പാടം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കുഴികൾ നികത്തിയത്. ഒരു കിലോമീറ്ററോളം വരുന്ന റോഡിൻ്റെ മുക്കാൽ ഭാഗവും തകർന്ന നിലയിലായിരുന്നു. നിരവധി തവണ പരാതി പറഞ്ഞിട്ടും റോഡ് നന്നാക്കാൻ തയ്യാറാകാതെ വന്നതോടെയാണ് കോൺഗ്രസ് പ്രവർത്തകർ കുഴിനികത്താൻ രംഗത്തിറങ്ങിയത്. തകർന്ന 700 മീറ്ററോളം റോഡിലെ കുഴികളാണ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നികത്തിയത്. മണ്ഡലം പ്രസിഡൻ്റ് പി.ഡി. ജോർജജ്, പഞ്ചായത്ത് അംഗം വി. ബിൻസ്, കെ.പി ശിവജി, പി.ടി ജോസ്, കെ.ആർ. ശിവപ്രസാദ്, ദിലീപ് കളത്തിൽ, സുധാകരൻ എന്നിവർ നേതൃത്വം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി അക്കരപ്പാടം ശശിയും കെ. ബിനിമോൻ എം.എൽ.എയും പ്രവർത്തകർക്ക് പിന്തുണയുമായി എത്തിയിരുന്നു.
Comments ()