Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി

മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി
മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോന്റെ വിജയത്തിനായി മത്സ്യതൊഴിലാളി കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് വാഹനപ്രചരണ ജാഥ നടത്തി. കാട്ടിക്കുന്നിൽ മുൻ പ്രധാനമന്ത്റി രാജീവ് ഗാന്ധിയുടെ സ്മൃതി മണ്ഡപത്തിന്റെ മുന്നിൽ നിന്നും പുറപ്പെട്ട വാഹനജാഥ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാനകമ്മിറ്റി അംഗം ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ, ധീവരസഭ ജില്ലാ പ്രസിഡന്റ് ടി.കെ. വാസുദേവൻ, എറണാകുളം ജില്ലാ പ്രസിഡന്റ് എം.എൽ. സുരേഷ്, ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ്, മത്സ്യതൊഴിലാളി ബ്ലോക്ക് പ്രസിഡന്റ് പി.വി. ബാഹുലേയൻ, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, നഗരസഭ മുൻ ചെയർപേഴ്സൺ പ്രീതാ രാജേഷ്, ജില്ലാ സെക്രട്ടറിമാരായ കെ.ആർ. അശോകൻ, പരിമളം തമ്പി, ബീനാ തലയാഴം, സുകന്യ അനിൽ, സി.വി. ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു. തീരദേശ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിൽ വാഹനജാഥയ്ക്ക് സ്വീകരണം നൽകി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും