Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

ഉദ്യോഗ നിയമനങ്ങളിലെ സംവരണത്തിന് ക്രീമിലെയര്‍ ഒഴിവാക്കണം: നാരീശക്തി സംഗമം

ഉദ്യോഗ നിയമനങ്ങളിലെ സംവരണത്തിന് ക്രീമിലെയര്‍ ഒഴിവാക്കണം: നാരീശക്തി സംഗമം
നാരീശക്തി കോട്ടയം ജില്ലാ സംഗമം വൈക്കത്ത് കെ.വി.എന്‍.എസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അതിപിന്നോക്ക സമുദായങ്ങളിലെ വനിതാസ്വയം സഹായസംഘങ്ങളെ മൈക്രോക്രെഡിറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും, ഉദ്യോഗനിയമനങ്ങളിലെ സംവരണത്തിന് ക്രീമിലെയര്‍ ഒഴിവാക്കണമെന്നും കാലതാമസം വരുമെങ്കില്‍ ക്രീമിലെയര്‍ പരിധി കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നും കേരള വെളുത്തേടത്ത്‌നായര്‍ വനിതാസമാജത്തിന്റെ മൂന്നാമത് നാരീശക്തി കോട്ടയം ജില്ലാസംഗമം ആവശ്യപ്പെട്ടു. വൈക്കത്ത് വ്യാപാരഭവനില്‍ നടന്ന നാരീശക്തി സംഗമം കെ.വി.എന്‍.എസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിജയശ്രീ സ്വാശ്രയസംഘം ജില്ലാതല ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് വിമലാ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ടി.ജി ഗോപാലകൃഷ്ണന്‍ നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.പുഷ്പ, ജില്ലാ സെക്രട്ടറി ആശാ ഗിരീഷ്, സംസ്ഥാന ട്രഷറര്‍ ജി. ശശികുമാര്‍, സെക്രട്ടറി ദീപ്തി സജീവ്, ടി.എന്‍ മുരളീധരന്‍ നായര്‍, പി. ശിവദാസ്, ആര്‍. സുശീല്‍കുമാര്‍, പി.എസ്. സജിമോന്‍, വി.ടി. സുജാത എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും