Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ടും കൂടിപ്പൂജയും നാളെ

ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ടും കൂടിപ്പൂജയും നാളെ

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ടും കൂടിപ്പൂജയും നാളെ നടക്കും. വൈകിട്ട് 5 ന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന പൂജകൾക്ക് ശേഷമാണ് ആറാട്ടെഴുന്നള്ളിപ്പ്. മൂലവിഗ്രഹമാണ് എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നത്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിന്റെ വടക്കെ ഗോപുരം കയറി നിൽക്കുന്ന മൂഹൂർത്തത്തിൽ വൈക്കത്തപ്പൻ ആർഭാടപൂർവം എഴുന്നള്ളി ഉദയനാപുരത്തപ്പനെ ആചാരപൂർവം സ്വീകരിച്ച് ആറാട്ടിനായി ആനയിക്കും. ആറാട്ടിനായി എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനായി, വൈക്കത്തപ്പൻ തളക്കല്ല് ഒഴിഞ്ഞു കൊടുക്കുന്നതും പ്രത്യേകതയാണ്. തന്ത്രിമാരുടെ  കാർമ്മികത്വത്തിൽ ആറാട്ട് കുളത്തിൽ നടക്കുന്ന ആറാട്ടിന് ശേഷം ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ശ്രീകോവിലിൽ പിതാവായ വൈക്കത്തപ്പനെയും പുത്രനായ ഉദയനാപുരത്തപ്പനെയും ഒരേ പീഠത്തിലിരുത്തി കൂടിപ്പൂജ നടത്തും പിതാവിന്റെ മടിയിൽ പുത്രൻ ഇരിക്കുന്നുവെന്നുമാണ് വിശ്വാസം. തുടർന്ന് മണ്ഡപത്തിൽ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ശേഷം കൂടി പൂജ വിളക് ആരംഭിക്കും. വിവിധ വാദ്യമേളങ്ങളോടെ പ്രദക്ഷിണം പൂർത്തിയാക്കി വിളക്കെഴുന്നള്ളിപ്പ് സമാപിക്കും. സമാപനഘട്ടത്തിൽ എഴുന്നളളിപ്പുകൾ മുഖാമുഖം നിന്നു യാത്ര ചോദിക്കുന്ന ചടങ്ങും നടക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും