Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

ഉദയനാപുരത്ത് സ്ത്രീ ശക്തി സംഗമം

ഉദയനാപുരത്ത് സ്ത്രീ ശക്തി സംഗമം
ഉദയനാപുരം പഞ്ചായത്തിൽ നടന്ന സ്ത്രീശക്തി സംഗമം

വൈക്കം: വനിത ദിനത്തെ വരവേറ്റ് ഉദയനാപുരം പഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ സ്ത്രീശക്തി സംഗമം നടന്നു.

0:00
/1:33

പഞ്ചായത്തിലെ വൻ സ്ത്രീകൂട്ടായ്മയാണ് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച സ്ത്രി സൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുത്ത പശ്ചാതലത്തിൽ കൂടിയാണ് സ്തീ ശക്തി സംഗമം സംഘടിപ്പിച്ചത്. ലോക വനിതാ ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിന് പഞ്ചായത്തിലെ ഒരു വനിത ജനപ്രതിനിധിക്ക് ക്ഷണം ലഭിച്ചിരുന്നു. സംഗമത്തിൽ സമൂഹത്തിൽ ശ്രദ്ധേയ നേട്ടം വരിച്ച പഞ്ചായത്തിലെ വനിതകളെ ആദരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരും പഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ ആദരം ഏറ്റുവാങ്ങി. ആട്ടവും പാട്ടുമൊക്കെയായി നടന്ന സംഗമം സ്ത്രീശക്തി വിളച്ചോതിയാണ് വനിത ദിനത്തെ വരവേറ്റത്. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ എല്ലാ തരത്തിലുമുള്ള അനിതിക്കെതിരെ നിരന്തരം ജാഗ്രത പുലർത്തുന്ന പഞ്ചായത്താണ് ഉദയനാപുരം. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ്, സംഘാടക സമിതി കൺവീനർ കെ.ദീപേഷ്, ഐ.സി.ഡി.എസ് സൂപ്രവൈസർ സി.കെ. സുചിത്ര എന്നിവരും പഞ്ചായത്ത് അംഗങ്ങളും സ്ത്രീശക്തി സംഗമത്തിന് നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും