ഉദയനാപുരത്തപ്പൻ പുരസ്കാരം ഗായകൻ ദേവാനന്ദിന്

വൈക്കം: അഞ്ചാമത് ഉദയനാപുരത്തപ്പൻ പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ വി. ദേവാനന്ദിന്. ഉദയനാപുരത്തപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രോപദേശക സമിതി 2021ൽ ആരംഭിച്ച ഉദയനാപുരത്തപ്പൻ പുരസ്കാരത്തിന് പ്രസിദ്ധ മേള പ്രമാണി തേരോഴി രാമക്കുറുപ്പ്, വൈക്കം ചന്ദ്രൻമാരാർ (തിമില), വൈക്കം രാമചന്ദ്രൻ( ഭക്തിസാഹിത്യം), വൈക്കം ഷാജി (നാദസ്വരം) എന്നിവർ ഇതുവരെ അർഹരായിട്ടുണ്ട്. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിൻ്റെ കൊടിയേറ്റ് ദിനമായ നവംബർ 26ന് പുരസ്കാര സമർപ്പണം നടക്കും.