Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ഉല്ലല ലിറ്റില്‍ ഫ്ലവർ ദേവാലയത്തില്‍ തിരുനാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരം

ഉല്ലല ലിറ്റില്‍ ഫ്ലവർ ദേവാലയത്തില്‍ തിരുനാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരം
ഉല്ലല ലിറ്റില്‍ ഫ്ലവർ ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി മാരാംവീട് കപ്പേളയിലേക്ക് വിശുദ്ധയുടെ രൂപം എഴുന്നള്ളിക്കുന്നു

വൈക്കം: ഉല്ലല ലിറ്റില്‍ ഫ്ലവർ ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. വിശുദ്ധയുടെ തിരുസ്വരൂപം ഞായറാഴ്ച വൈകിട്ട് മാരാംവീട് കപ്പേളയിലേയ്ക്ക് എഴുന്നള്ളിച്ചു. വാദ്യമേളങ്ങളും, മുത്തുകുടകളും, പൊന്‍ - വെള്ളി കുരുശുകളും, അലങ്കാര ദീപങ്ങളും പ്രദക്ഷിണത്തിന് ഭക്തിയും ഭംഗിയും പകര്‍ന്നു. വൈകിട്ട് നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോയി പ്‌ളാക്കന്‍, ഫാ. എബ്രഹാം ഓലിയപ്പുറത്ത്, സഹ വികാരി ഫാ. വിന്‍സെന്റ് പറമ്പത്തറ എന്നിവര്‍ കാര്‍മ്മികരായിരുന്നു. പ്രദക്ഷിണത്തിന് പ്രസുദേന്തിമാരായ സി.ജെ. ജോസഫ്, സി.ജെ. ജോര്‍ജ്ജ്, ബേബി ജോര്‍ജ്ജ്, സി.ജെ. ബേബി, ലിസി ബേബി, പള്ളി വികാരി വിന്‍സെന്റ് പറമ്പത്തറ, ട്രസ്റ്റിമാരായ സേവ്യര്‍ കുറിച്ചിത്തറ, ബ്രിജേഷ് പനത്തറ, വൈസ് ചെയര്‍മാന്‍ സേവ്യര്‍ കണ്ടത്തിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും