ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് നിരവധി കുട്ടികള്‍

വൈക്കം: ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സരസ്വതി പൂജ, പൂജയെടുപ്പ്, എഴുത്തിനിരുത്ത് എന്നിവ നടന്നു. സരസ്വതി പൂജയ്ക്ക് ശേഷം തലയോലപ്പറമ്പ് ഡി.ബി. കോളേജ് റിട്ട. പ്രൊഫ. ഡോ.ലാലി പ്രതാപ് കുട്ടികൾക്ക് അറിവിന്റെ ആദൃക്ഷരം കുറിച്ചു. തുടര്‍ന്ന് സംഗീതാരാധന നടന്നു. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് പി.വി. ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്‍, ആചാരൃ തങ്കമ്മ മോഹനന്‍, പ്രീജു കെ. ശശി, രമേഷ് പി. ദാസ്, മേല്‍ശാന്തി വിഷ്ണു ശാന്തി എന്നിവര്‍ നേതൃത്വം നല്‍കി.