Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ
|
Loading Weather...
Follow Us:

ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി

ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ കുംഭ ഭരണി മഹോത്സവത്തിന് സമാരംഭം കുറിച്ച് ക്ഷേത്രം തന്ത്രി ശിവനാരായണ തീര്‍ത്ഥ സ്വാമികള്‍ കലശം എഴുന്നള്ളിക്കുന്നു

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം കലശാഭിഷേകം, കലശ എഴുന്നള്ളിപ്പ് ചടങ്ങുകളോടെ തുടങ്ങി. കൊടിയേറി ഉത്സവം തുടങ്ങുന്നതിനു പകരം കലശം എഴുന്നള്ളിച്ച് ഉത്സവം തുടങ്ങുന്ന ആചാരമാണിവിടെ. ഇന്നലെ രാവിലെ തന്ത്രി ശിവനാരായണ തീര്‍ത്ഥസ്വാമിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കലശപൂജയും, അഭിഷേകവും നടത്തി. മേല്‍ശാന്തിമാരായ വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിമാരും ചേര്‍ന്ന് കലശം പുറത്തേയ്ക്ക് എഴുന്നള്ളിച്ചു. വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍, നിറദീപങ്ങള്‍ എന്നിവ എഴുന്നള്ളിപ്പിന് ഭക്തി പകര്‍ന്നു. ദേവസ്വം പ്രസിഡന്റ് പി.വി. ബിനേഷന്‍, വൈസ് പ്രസിഡന്റ് കെ.എസ്. പ്രീജു, സെക്രട്ടറി കെ.വി. പ്രസന്നന്‍, വി.ഡി. സന്തോഷ്, ടി.പി. സുഖലാല്‍, എന്‍.എന്‍. പവനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 117 ഉല്ലല, 118 കൊതവറ, 120 തലയാഴം, 1344 തലയാഴം വടക്കേകര, 1578 കൂവം ചേന്തുരുത്ത്, 2676 തലയാഴം ഈസ്റ്റ് എന്നീ എസ്.എന്‍.ഡി.പി. ശാഖാ യോഗങ്ങളുടെ നേതൃത്വത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് 23 ന് വൈകിട്ട് നടക്കുന്ന ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഹൈക്കോടതി ജഡ്ജി എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിക്കും. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും