Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ഉല്ലല വെള്ളാപള്ളില്‍ ദേവീ ക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി

ഉല്ലല വെള്ളാപള്ളില്‍ ദേവീ ക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി
ഉല്ലല വെള്ളാപള്ളില്‍ ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപ പ്രകാശനം വിജയാ ഫാഷന്‍ ജ്വല്ലറി എം.ഡി. ജി. വിനോദ് നിര്‍വ്വഹിക്കുന്നു

വൈക്കം: ഉല്ലല ശ്രീ വെള്ളാപള്ളില്‍ ദേവീ ക്ഷേത്രത്തിലെ 11-ാ മത് ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപ പ്രകാശനം വിജയാ ഫാഷന്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ജി. വിനോദ് നിര്‍വ്വഹിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വ്വം യജ്ഞവേദിയിലേക്ക് കൊണ്ടുവന്നു. തന്ത്രി കുമാരന്‍ കണിച്ചുകുളങ്ങര വിഗ്രഹ പ്രതിഷ്ഠ നടത്തി. യജ്ഞാചാര്യന്‍ ഹരിപ്പാട് വേണുജി മാഹാത്മ്യ പ്രഭാഷണം നടത്തി. യൂണിയന്‍ ബാങ്ക് മാനേജര്‍ ധര്‍മ്മരാജ് അയ്യര്‍ ഭാഗവത സമര്‍പ്പണവും കണ്ണന്‍തറ ദിനമണി ആദ്യ നിറപറ സമര്‍പ്പണം നിര്‍വ്വഹിച്ചു. പണപറ സമര്‍പ്പണം ജയചന്ദ്രന്‍ നടത്തി. ക്ഷേത്രം പ്രസിഡന്റ് അനുമോന്‍ കോപ്പിച്ചിറ, ബിന്ദു സാജന്‍, ആശ ഭാനുപ്രിയന്‍, എന്‍.ഡി. ഷാജി, ശ്രുതി പ്രഭോഥ, പി.എസ്. ഷാജി എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് ദേവാനന്ദന്‍, വൈസ് പ്രസിഡന്റ് റജിമോന്‍, സെക്രട്ടറി പാഴൂത്തറപ്പടി രജിമോന്‍, ജോയിന്റ് സെക്രട്ടറി ബിന്ദു തമ്പാന്‍, ട്രഷറര്‍ കെ.എസ്. ബൈജു, മേല്‍ശാന്തി അനൂപ് ശാന്തികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും